തൊടുപുഴ: മലയിടുക്കിൽ മൂന്ന് മണിക്കൂർ, അതും ഒട്ടും പരിചയമില്ലാത്ത സ്ഥലത്ത് കുട്ടിയകളും സ്ത്രീകളുമടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിയത് വിരൽചൂണ്ടുന്നത് ഇനിയും പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ്.

തൊമ്മൻകുത്തിലെ വിനോദസഞ്ചാര കേന്ദ്രമായ ആനചാടി കുത്തിൽ.എറണാകുളം സ്വദേശികളായ പതിനഞ്ചോളം വിനോദസഞ്ചാരികളെ മണിക്കൂറുകൾക്ക് ശേഷം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്.നോക്കി നിൽക്കെ പുഴയിലെ വെള്ളം ഉയർന്നു. .കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയിൽ സമീപത്തെ മുണ്ടൻമുടി മലയിൽനിന്ന് ഒഴുകിവന്നവെള്ളം മലയിടുക്കിലെ വെള്ളാരംതോടിൽ പെട്ടെന്ന് പെട്ടെന്ന് ജലനിരപ്പുയർത്തുകയായിരുന്നു. കാഴ്ച്ചകൾ കണ്ട് നടന്നിരുന്ന വിനോദഞ്ചാരികൾ മറുകരയെത്താനനാവാതെ ഭയപ്പെട്ട് സമീപത്തെ പാറയുടെ മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചത്തിലുള്ള ഇവരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി. .നാട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സേനെയെത്തി വടം കെട്ടിയാണ് സഞ്ചാരികളുടെ അടുക്കലെത്തുകയും അവരെ മലമുകളിലൂടെയുള്ള മറ്റൊരു വഴിയിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതത്.

ആശങ്കയുടെ മൂന്ന് മണിക്കൂർ

മൂന്ന് മണിക്ക് പാറക്കെട്ടിൽ അഭയം പ്രാപിച്ച വിനോദസഞ്ചാരികളെ വൈകിട്ട് വൈകിട്ട് ആറ് മണിയോടെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് വഴുക്കലുളള പാറയിലൂടെ വടം കെട്ടി അഗ്നിരക്ഷാസേന സഞ്ചാരികളുടെ അടുക്കലെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി.തോമസ്, സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ എം.എൻ.വിനോദ് കുമാർ, ഫയർഓഫീസർമാരായ പി.ജി.സജീവ്, എൻ.എസ്.അജയകുമാർ, സുബിൻ ഗോപി, ജിൻസ് മാത്യു, ഹോം ഗാർഡ് മാത്യു ജോസ്, ഫയർമാൻ ഡ്രൈവർമാരായ ജെയിസ് സാം, ജോബി കെ.ജോർജ്ആനചാടികുത്തിന് മുകളിലെ നടപ്പാലം വഴി മറുകരെയെത്തിക്കുകയായിരുന്നു.

ഗൈഡ് അനിവാര്യം

പുഴയിൽ കുടുങ്ങിയവർ രക്ഷപെടാൻ കയറി നിന്ന പാറയിലൂടെ തന്നെ ഏതാനും ദൂരത്തിൽ മുകളിലേയ്ക്ക് കയറിയാൽ ആനചാടി കുത്തിന് മുകളിലായുള്ള പാലം വഴി പുറമേയെക്കെത്താം. എന്നാൽ എറണാകുളം സ്വദേശികളായ സഞ്ചാരികൾക്ക് സ്ഥല പരിചയം ഇല്ലാത്തത് പ്രശ്നമായി. ഇതിനായി സഞ്ചരിക്കേണ്ട വഴി പറഞ്ഞ് നൽകാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് ശബ്ദം മൂലം വിജയിച്ചില്ല. പിന്നീട് കുത്തിന് മുകൾ ഭാഗത്തെ പാലം വഴി നാട്ടുകാർ എത്തി ഇവരെ മറുകര എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അഗ്നിരക്ഷാ സേന എത്തിയാൽ മാത്രമേ തങ്ങൾ ഇവിടെ നിന്നും നീങ്ങുകയുള്ളൂവെന്ന് അവർക്ക് പറയേണ്ടിവന്നു. വണ്ണപ്പുറം പഞ്ചായത്തിന്റെ അധീനതയിലാണ് ആനചാടി കുത്ത്. ഇവിടെ ഗൈഡുകളെ നിയമിക്കാൻ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.