ഇടുക്കി: ദേവികുളം ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഇടമലക്കുടി പഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് നിലവിലുള്ളതും, ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കാൻ പാടില്ല .എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷകരുടെ പ്രായം18 നും 46 നും ഇടയിൽ ആയിരിക്കണം. അപേക്ഷകർ ഇടമലക്കുടി പഞ്ചായത്തിലെ സ്ഥിരതാമസക്കാർ ആയി രിക്കണം.സ്ഥിരതാമസം തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നുള്ള സ്ഥിര താമസ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
അങ്കണവാടി ഹെൽപ്പർ തസ്തികയിൽ താൽകാലികമായി ജോലി ചെയ്തവർക്ക് അവർ ജോലി ചെയ്ത കാലയളവ് ഉയർന്ന വയസ്സിൽ ഇളവ് ലഭിക്കുന്നതാണ്.അപേക്ഷയുടെ മാതൃക മൂന്നാർ പഞ്ചായത്ത് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ദേവികുളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്‌ദേ,വികുളം അഡീഷണൽ, മൂന്നാർ പഞ്ചായത്ത് ബിൽഡിംഗ്,മൂന്നാർ പി.ഒ., 685612 എന്ന വിലാസത്തിലോ , നേരിട്ടോ നൽകാവുന്നതാണ്.അവസാനതീയതി 19 വൈകിട്ട് അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക് 9207074081,9188959711.