പീരുമേട്: പാമ്പനാർ വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ പണി കഴിപ്പിച്ച വ്യാപാരഭവന്റെ രണ്ടാമത് നില കെട്ടിടം കെ.വി.വി. ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ടി.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. ഡി. മനോഹരൻ അദ്ധ്യക്ഷനായിരുന്നു. എസ്. അശോക്, വൃന്ദാവനം ചന്ദ്രശേഖരൻ, അനിൽകുമാർ അല്ലിയാങ്കൽ, ജെ. കാദർ, എ.സി. മനോജ്, അഭിലാഷ്, ഷാജുമോൻ മാരുപറമ്പിൽ, ജോൺസൻ എന്നിവർ സംസാരിച്ചു.