sndp
പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ നടന്ന വിദ്യാരംഭം എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ കരുന്നുകളെ സ്വാഗതം ചെയ്തു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. എസ്.എൻ.എൽ.പി സ്‌കൂൾ പ്രഥമ അദ്ധ്യാപകൻ ബിജു പുളിക്കലേടത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. സ്‌കൂൾ മാനേജർ സജി ചാലിൽ, നെടുങ്കണ്ടം ശാഖാ വൈസ് പ്രസിഡന്റ് സാബു തട്ടാംപറമ്പിൽ, സെക്രട്ടറി എ.വി. മണിക്കുട്ടൻ,​ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനിമോൾ മധു, വൈസ് പ്രസിഡന്റ് കെ.ആർ. ഷിജി, യൂണിയൻ യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് സനീഷ് മാവടി, സെക്രട്ടറി അജീഷ് കല്ലാർ, ജോയിന്റ് സെക്രട്ടറി മനോജ് പാമ്പാടുംപാറ, കേന്ദ്ര കമ്മിറ്റി അംഗം മനീഷ് തേർഡ് ക്യാമ്പ്, അനന്തു ഉടുമ്പൻചോല, വിഷ്ണു മഞ്ഞപ്പെട്ടി, അനന്തു കൗന്തി,​ യൂണിയൻ സൈബർസേന വൈസ് ചെയർമാൻ അഖിൽ എം.സി, രതീഷ് ഞാഞ്ഞിലേത്ത്, നെടുങ്കണ്ടം ശാഖാ യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് വിഷ്ണു ഗുരുനഗർ എന്നിവർ പങ്കെടുത്തു.