obit-rosa
റോസ ജോർജ്ജ്

തൊടുപുഴ: കണ്ടിരിക്കൽ പരേതനായ കെ.എം. ജോർജിന്റെ ഭാര്യ റോസ ജോർജ് (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരിപ്പാതയിലുള്ള മകൻ ജെയ്സൺ ജോർജിന്റെ വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. കാവന കുന്നുമ്മൽ കുടുംബാംഗമാണ്. മക്കൾ: സി. സ്റ്റാൻസി എം.എൽ.എഫ് ലിസ്യു ഭവൻ, പാലപ്ര (കാഞ്ഞിരപ്പിള്ളി), എൽസി എബ്രഹാം, സെലിൻ ജോസഫ് (റിട്ട. അദ്ധ്യാപിക എസ്.ജെ.എച്ച്.എസ്.എസ്, കരിമണ്ണൂർ), കെ.ജി. ആന്റണി (കാർഡ്സ് ചെയർമാൻ, പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ), പരേതയായ ആൻസി ജോർജ്, തങ്കച്ചൻ ജോർജ് (കണ്ടിരിക്കൽ ഡോർപോയിന്റ്), നൈസി സാജു, ജെയ്സൺ ജോർജ്ജ് (കണ്ടിരിക്കൽ അക്വേറിയം പോയിന്റ്), ജോമോൻ ജോർജ്ജ് (കണ്ടിരിക്കൽ സ്റ്റോഴ്സ്). മരുമക്കൾ: അബ്രഹാം കിഴക്കാലായിൽ നെയ്യശ്ശേരി, പരേതനായ വി.ടി. ജോസഫ് വടക്കേക്കര (സെന്റ് ജോസഫ് എച്ച്.എസ്,​ കരിമണ്ണൂർ), സെലിൻ എം.സി (റിട്ട. അദ്ധ്യാപിക, കലയന്താനി സെന്റ് ജോർജ് എച്ച്.എസ് ), ഷാർലറ്റ് ജോസഫ് പച്ചനാൽ ആവോലി, സാജു ജോർജ് തുണ്ടത്തിൽ ആലക്കോട് കണ്ണൂർ, ലിജി ജോസഫ് മാടപ്പിള്ളിക്കുന്നേൽ മീൻകുന്നം, ലിജി മാത്യു തോപ്പിൽ ആവോലി.