 
മുട്ടം: എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയിലെ തുടങ്ങനാട് പാറക്കൽ ഷിബിന്റെ വീട്ടിൽ കുടുംബയോഗം ചേർന്നു. ശാഖാ പ്രസിഡന്റ് സി.കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ കമ്മിറ്റിയംഗം കെ.കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ. വിജയൻ സ്വാഗതമാശംസിച്ചു. കമ്മിറ്റിക്കാരായ വിജയൻ, സുരഭി ബിജു, മനോജ്, വിജയൻ ചുഴിപ്പുറം, വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, ഇന്ദു മനോജ്, ഷാജിത രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.