കട്ടപ്പന: സി.എസ്.ഡി.എസ് ജില്ലാ നേതൃത്വയോഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി കണിയാമുറ്റം, മോബിൻ ജോണി, വിവിധ താലൂക്ക് കമ്മിറ്റി നേതാക്കളായ കെ.വി. പ്രസാദ്, ബിനു ചാക്കോ, രാജൻ ലബ്ബക്കട, പി.ജെ. തോമസ്, പി.ജെ. സെബാസ്റ്റ്യൻ, ജിജിമോൻ സേനാപതി, സണ്ണി അടിമാലി, ജോൺസൺ ജോർജ്, ഷാജി അണക്കര, ബിജു പള്ളിക്കൽ, ബിജു പൂവത്താനി എന്നിവർ നേതൃത്വം നൽകി.