ഇടുക്കി: ജില്ലയിൽ നടപ്പാക്കുന്ന നശ മുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നയിക്കുന്നതിനും മറ്റും വോളന്റീയേഴ്സിനെ ആവശ്യമുണ്ട്. ജില്ല സാമൂഹ്യ നീതി വകുപ്പാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സാമൂഹ്യ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള സേവനതൽപരരായ വ്യക്തികൾക്ക് ബയോഡാറ്റ സഹിതം അപേക്ഷ നൽകാം. ജില്ലാസാമൂഹ്യ നീതി ഓഫീസർ, ജില്ല സാമൂഹ്യ നീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ,തൊടുപുഴ 685584 എന്ന വിലാസത്തിലോ dsjoidukki@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ നൽകാം. തിരഞ്ഞെടുക്കപെടുന്നവർക്ക് പരിശീലനം നൽകും. ഫോൺ.04862 228160 ,9072803725.