ഇടുക്കി: എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങ് 22ന് നടത്തുമെന്ന് സർവകലാശാല അറിയിച്ചു. 2024ൽ ഗവേഷണ ബിരുദം (പി .എച്ച്ഡി) ലഭിച്ച വിദ്യാർത്ഥികൾക്കും 2024ൽ ബിടെക് ഓർണേഴ്സ്, ബി ആർക്ക്, ബി എച് എം സി ടി, എം ടെക്, എം ആർക്ക്, എം പ്ലാൻ, എം ബി എ, എം സി എ, എം സി എ (ഇന്റഗ്രേറ്റഡ്), എം സി എ എന്നീ ബിരുദബിരുദാനന്തര പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും ചടങ്ങിൽ പങ്കെടുക്കാം. ഇതിനായി വിദ്യാർത്ഥികൾ സർവകലാശാല പോർട്ടലിൽ അപേക്ഷ നൽകേണ്ടതാണ്. അവസാന തീയതി 15, വൈകീട്ട് 5 മണി.