കുമളി: ശബരിമല ദർശനത്തിന് പോകുന്ന ഭക്തർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് വെർച്ചൽ ക്യൂ സംവിധാനം മാത്രമാക്കാനുള്ള ദേവസ്വം ബോർഡ്, സർക്കാർ തീരുമാനം പുനഃ പരിശോധിക്കണമെന്ന് കേരള വിശ്വകർമ്മ സഭ സംസ്ഥാന ട്രഷറർ സതീഷ് പുല്ലാട്ട് ആവശ്യപ്പെട്ടു . സഭ ആനവിലാസം ശാഖ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് ദേവസ്വം ബോർഡും സർക്കാരും ശ്രദ്ധക്കേണ്ടത്. അതിനുപകരം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം തിരുത്താൻ തയ്യാറാവണം .യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ബിജു പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു .സോമൻ കോട്ടയിൽ, വിജയൻ മാരുകല്ലേൽ, രാജേഷ് കോടിയാനിച്ചിറയിൽ എന്നിവർ സംസാരിച്ചു