തൊടുപുഴ: സർക്കാർ- ഗവർണർ പോര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രമാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അനിൽ പയ്യാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സാബു മുതിരക്കാല ഉദ്ഘാടനം ചെയ്തു. ഷാജി അമ്പാട്ട്, ടോമി മൂഴിക്കുഴിയിൽ, ജോൺസൺ, അലക്സാണ്ടർ, ജോസ് ചിറ്റടി, തോമസ് വണ്ടാനം, ജോസ് പുന്നോലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.