bms

ഇടുക്കി: ഭാരതീയ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ദേശീയതയിലും ഊന്നൽ നൽകിവേണം തൊഴിലാളി പ്രസ്ഥാനങ്ങളും തൊഴിലാളികളും പ്രവർത്തിക്കേണ്ടതെന്ന് ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്‌കുമാർ പറഞ്ഞു. ബി.എം.എസ് ജില്ലാ കമ്മിറ്റി ചെറുതോണി ടൗൺഹാളിൽ സംഘടിപ്പിച്ച ബി.എം.എസ് സ്ഥാപകൻദത്തോപന്ത് സ്മൃതിദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയബോധമുള്ള തൊഴിലാളി, തൊഴിലാളി വത്കൃത വ്യവസായം, വ്യവസായ വത്കൃത രാഷ്ട്രം എന്ന മൂന്ന് മന്ത്രങ്ങളും തൊഴിലാളികളുടെ മുന്നിൽ വച്ച ഏക നേതാവായിരുന്നു ദത്തോപന്ത് ജിയെന്നും അദ്ദേഹം പറഞ്ഞു. ജീല്ലാ പ്രസിഡന്റ് കെ.സി. സിനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എൻ.ബി ശശിധരൻ, സംസ്ഥാന സമിതി അംഗങ്ങളായ ബി. വിജയൻ, വി.എൻ. രവീന്ദ്രൻ, ട്രഷറർ സതീഷ് വേണുഗോപാൽ, കെ. ജയൻ, ജില്ലാ ഭാരവാഹികളായ എം.പി. റെജികുമാർ അഡ്വ. ഗിരീഷ് തയ്യിൽ, കെ.കെ. സനു, വി.എസ്. രാജ, ശ്രീജ സതീഷ്, ഷിജി ഓമനക്കുട്ടൻ, ബോർഡ് മെമ്പർ ഡി. ഡേവിഡ്, ടി.കെ. ശിവദാസ്, പി. മോഹനൻ, പി.കെ. രതീഷ് എന്നിവർ സംസാരിച്ചു.