അടിമാലി: കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന സ്‌നേഹിത ക്യാമ്പയിന്റെയും ധീരം സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം അടിമാലിയിൽ നടന്നു.സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഉള്ള അഭയകേന്ദ്രമാണ് സ്‌നേഹിത. നിയമ സഹായം, മാനുഷിക പിന്തുണ പ്രചോദന ക്ലാസുകൾ തുടങ്ങി വിവിധ സേവനങ്ങൾ സ്‌നേഹിത വഴി ലഭ്യമാകും.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.സിഡിഎസ് ചെയപേഴ്സൺ ജിഷാ സന്തോഷ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ രേഖാ രാധാ കൃഷ്ണൻ, റൂബി സജി തുടങ്ങിയവർ പ്രസംഗിച്ചു.