ഇരട്ടയാർ : യൂത്ത് ഫ്രണ്ട് (എം) ഇരട്ടയാർ മണ്ഡലം കമ്മിറ്റി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജർസനോ ജോയി കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ മുഖ്യ പ്രഭാഷണം നടത്തി, പാർട്ടി മണ്ഡലം പ്രസിഡൻറ്റ് ലാലിച്ചൻ വെള്ളക്കട, സംസ്ഥാന കമ്മിറ്റി അംഗം ജോമറ്റ് ഇളംതുരുത്തിൽ, ജില്ലാ വൈസ് പ്രസിഡന്റ് സാജൻ കൊച്ചുപറമ്പിൽ ,കെ. എസ്. സി ജില്ലാ വൈസ് പ്രസിഡന്റ് അലൻ പള്ളിവാതുക്കൽ എന്നിവർ പങ്കെടുത്തു. അഡോൺ കുടവനപാട്ട്, ആൽബർട്ട് തറയിൽ, അഖിൽ തറപ്പേൽ, നിഖിൽ മണ്ണിപ്ലാക്കൽ, ആഷബിൻ ജോബി ചെറുമല, ജോബി കണ്ണുമുണ്ട, സോണി ഓലികരോട്ട് എന്നിവർ നേതൃത്വം നൽകി.