കട്ടപ്പന: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തിക്ക് പെന്തക്കോസ്ത് സഭകളുമായി ബന്ധമില്ലെന്ന് ക്രിസ്ത്യൻ ഐക്യവേദി സെൻട്രൽ കമ്മിറ്റി. കട്ടപ്പന സി.ഐ എന്ന പേരിലാണ് പ്രതി കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇയാൾ പാസ്റ്റർ ആണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ പെന്തകോസ്ത് വിഭാഗത്തിൽപെട്ട ഒരു സഭയുമായും ഇയാൾക്ക് ബന്ധമില്ല. പാസ്റ്റർ എന്ന പദവി ദുരുപയോഗം ചെയ്യുകയാണുണ്ടായത്. ഇതിനാൽ പെന്തകോസ്ത് സഭാ വിഭാഗത്തിനു തന്നെ അപമാനം ഉണ്ടായിട്ടുണ്ട്. വിഷയത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചതായും ക്രിസ്ത്യൻ ഐക്യവേദി കൺവീനൽ പാസ്റ്റർ കുര്യാക്കോസ് കുടക്കച്ചിറ, പാസ്റ്റർ ജെയ്സൺ ഇടുക്കി, പാസ്റ്റർ സജി ജോൺ, പാസ്റ്റർ ഷിബു ഫിലിപ് എന്നിവർ പറഞ്ഞു.