വണ്ണപ്പുറം : കെ.എസ്.എസ്.പി.യു. വണ്ണപ്പുറം യൂണിറ്റ് കുടുംബമേള നടത്തി. യൂണിറ്റ് പ്രസിഡന്റ് ടി.കെ.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ പെൻഷൻ ഭവൻ ഹാളിൽ നടന്ന കുടുംബമേള ഗ്രാമപഞ്ചായത്ത് വികസകാര്യസമിതി ചെയർമാൻ രാജീവ് ഭാസ്‌ക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം സി.വി.ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ.ലില്ലി, രക്ഷാധികാരി കെ.ആർ.പ്രഭാകരൻനായർ എന്നിവർസംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.സി.ജോർജ്ജ് സ്വാഗതവും വനിതാ സബ്കമ്മറ്റി കൺവീനർ റെജി ജോസഫ് നന്ദിയും പറഞ്ഞു.