വണ്ണപ്പുറം : ബി .ജെ. പി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻകേന്ദ്ര ന്യൂനപക്ഷ ഫിഷറീസ് സഹമന്ത്രിഅഡ്വ.ജോർജ്ജ് കുര്യൻ ഇന്ന് വണ്ണപ്പുറത്ത് എത്തുന്നു. വണ്ണപ്പുറം അറ്റ്ലാന്റ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ .എസ് അജി മുഖ്യ പ്രഭാഷണം നടത്തും. പുതിയ അംഗങ്ങൾക്ക്‌കേന്ദ്ര മന്ത്രി മെമ്പർഷിപ്പ് വിതരണം ചെയ്യും.വണ്ണപ്പുറം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന നിവേദനം ബി ജെ പി യുടെ വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് സമർപ്പിക്കും. ബി ജെ പി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. കെ അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽചേരുന്ന പൊതുസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി അഡ്വ.സുരേഷ്‌കുമാർ ജി സ്വാഗതവും പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് കല്ലേപ്പിള്ളി നന്ദിയും പറയും. ബിനു കെ കൈമൾ, എൻ .കെ അബു ,റ്റി വിജയകുമാർ, റ്റി കെ സനൽകുമാർ, സുരേഷ് തട്ടുപുരയ്ക്കൽ, വിഷ്ണു പുതിയേടത്ത്, എം എസ് റെജി, മിനി രാജു,ജോർജ്ജ് പൗലോസ്, മിനി മുരളി, വിമല അനിരുദ്ധൻ, അനുരാജ് രാജൻ, കെ പി സജീവൻ, ദീപാ ദിനേശൻ, ഷിൻമോൻ, റ്റിജോജോസ് എന്നിവർ സംസാരിക്കും.