paadam

അരിക്കുഴ : ഹരിതകർമ സംഘത്തിന്റെ മേൽനോട്ടത്തിൽ മണക്കാട് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ മണക്കാട് പഞ്ചായത്തിലെ 15 ഏക്കറോളം വരുന്ന തരിശുനിലം ഏറ്റെടുത്ത കൃഷിയിറക്കി,ഹരിതകർമ്മ സംഘം പ്രസിഡന്റ് ജോബിച്ചന്റെയും സെക്രട്ടറി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ മുപ്പതോളം ചെറുപ്പക്കാരാണ് ഈ കൂട്ടായ്മയിൽ ഉള്ളത് . വിത്ത് വിതയ്ക്കൽ കർമ്മം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജേക്കബും തോടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും ചേർന്ന് നിർവഹിച്ചു .ചടങ്ങിൽ പഞ്ചായത്ത്മു ൻ പ്രസിഡന്റ് ടോണി കുര്യാക്കോസ്,പഞ്ചായത്ത് മെമ്പർമാർ,ബ്ലോക്ക് പഞ്ചായത്ത്മെ മ്പർമാർ,കൃഷി ഓഫീസർ മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. മണക്കാട് പഞ്ചായത്തിലെ തരിശായി ത്ത് സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് സംഘം പ്രസിഡന്റ് ജോബിച്ചൻ പറഞ്ഞു.