തൊടുപുഴ: ഇടുക്കി ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ സൈക്ലിംഗ് പരിശീലന ക്യാമ്പുകൾ ആരംഭിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിലും പഴയ കൊച്ചറ സെന്റ് സേവിയേഴ്സ് എൽ. പി. സ്‌കൂളിലുമാണ് ക്യാമ്പുകൾ നടക്കുന്നത്. നവംബർ മാസത്തിൽ നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്, സ്‌കൂൾ ഗെയിംസിന്റെ ഭാഗമായുള്ള സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്, ജനുവരിയിൽ നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് എന്നീ മത്സരങ്ങളിലേക്ക് കുട്ടികളെ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. 10 വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കുചേരാവുന്നതാണ്. ഈ വർഷം ചൈനയിൽ നടന്ന ലോക സൈക്ലിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിനും, ഖേലോ ഇന്ത്യ വുമൺസ് ലീഗ് മത്സരങ്ങളിൽ മെഡലുകൾ നേടുന്നതിനും ഇടുക്കി ജില്ലയിൽ നിന്നുള്ള സൈക്ലിംഗ് താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സൈക്ലിസ്റ്റുകളെ വാർത്തെടുക്കുക എന്നതാണ് സൈക്ലിംഗ് അസോസിയേഷൻ ലക്ഷ്യം വെക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 944 717 38 43 എന്ന നമ്പറിൽ ബന്ധപ്പെടുവാൻ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.