jaihindh

മുതലക്കോടം : ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ ടൗൺഹാളിൽ 20, 21, 22 തീയതികളിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന നാടകോത്സവത്തിന്റെ പ്രചരണാർത്ഥം പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം നടത്തി. ലൈബ്രറി ഹാളിൽ എഴുത്തുകാരൻ അഡ്വ.നീറണാൽ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാടക സംവിധായകൻ രാജേഷ് ഇരുളം തൊടുപുഴയുടെ ആദ്യകാല നാടക നടൻ ഡി. മൂക്കന് നൽകി പ്രകാശനം ചെയ്തു. സ്മരണികയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഇടുക്കി ജില്ലയിലെ ഗ്രന്ഥശാല സംഘം നേതാക്കൾ, പത്രപ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകരുടെയടക്കം ലേഖനങ്ങളുണ്ട്. സ്മരണികയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പി. വിനോദ്, പി.ആർ. ബിനോയ്, പി.വി.കണ്ണൻ എന്നിവരെ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.എം ബാബു മെമന്റോ നൽകി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, നാടക നടൻ തൊടുപുഴ ചാക്കപ്പൻ എന്നിവർ പ്രസംഗിച്ചു. വിനോദ് പുഷ്പാംഗതൻ സ്വാഗതവും കെ.എ. സാബു നന്ദിയും പറഞ്ഞു.