പീരുമേട്: പച്ചക്കറി വാങ്ങുന്നതിനായി കടയിലെത്തിയ വീട്ടമ്മയുടെ പഴ്സ്‌മോഷ്ടിച്ച യാളെ പിടികൂടി. തമിഴ്നാട് ഉത്തമ പാളയം സ്വദേശിയായ പാണ്ടിശ്വരനാണ് (45) പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ടൗണിലെ തിരക്കുള്ള പച്ചക്കറി കടയിൽ സാധനം വാങ്ങുന്നതിനിടെ വിട്ടമ്മ തന്റെ പഴ്സ് തൊട്ടടുത്ത് വച്ചു. ഈ സമയം കടയുടെ സമീപത്ത് നിന്ന പണ്ഡീശ്വരൻ പഴ്സ്മായി കടന്നു കളഞ്ഞു. ഉടൻ തന്നെ വീട്ടമ്മ തന്റെ പഴ്സ് കാണാനില്ലെന്ന് കടയുടമയോട് പറയുകയും ചെയ്തു. തുടർന്ന് സമീപത്തെ മറ്റ് വ്യാപാരികളും നാട്ടുകാരും ചേർന്നു പരിശോധന നടത്തിയങ്കിലുംകണ്ടെത്താനായില്ല.തുടർന്ന് പൊലിസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റം സമ്മതിക്കാതെ തട്ടിക്കയറുകയായിരുന്നു. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ വീണ്ടും ചോദ്യം ചെയ്‌തപ്പോഴാണ് തന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച വീട്ടമ്മയുടെ പഴ്സ് പാണ്ഡീശ്വരൻ പൊലീസിൽ ഏൽപ്പിക്കുന്നത്. പഴ്സിൽ മൂന്നു പവൻ സ്വർണവും 200 രൂപയും ഉണ്ടായിരുന്നു.
തമിഴ്നാട്ടിൽ നിന്നും വർഷങ്ങളായി പണ്ഡിശ്വരനാണ് കറിവേപ്പില, പുതിയിന , കൊത്തമല്ലി എന്നിവ പതിവായി മിക്ക പച്ചക്കറി കടകളിലും എത്തിച്ച് നൽകിയിരുന്നത്. അതിനാൽ തന്നെ ടൗണും പരിസര പ്രദേശങ്ങളിലും ഇയാൾക്ക് പരിചിതമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.