ചെറുതോണി. ഇടുക്കി,കഞ്ഞിക്കുഴി വില്ലേജുകളിൽ 1964 റൂൾ പ്രകാരമുള്ള പട്ടയ വിതരണം കോടതി ഇടപെടൽ മൂലം മുടങ്ങിയിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരളാ കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം യോഗം ആവശ്യപ്പെട്ടു.ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ കേരളാ കോൺഗ്രസ്ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ 26 ന് ചെറുതോണിയിൽ നടത്തുന്ന ജനകീയ പ്രതിഷേധ സംഗമത്തിൽ 100 പ്രതിനിധികളെ പങ്കെടുപ്പിക്കാനും 21 ന് ഉച്ചകഴിഞ്ഞ് നാലിന് വാഴത്തോപ്പ് പാപ്പൻസ് ഹാളിൽ മണ്ഡലം പ്രവർത്തകയോഗം കൂടുന്നതിനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി ജില്ലാ സെക്രട്ടറികെ.കെ വിജയൻ പഞ്ചായത്ത് മെമ്പറൻമാരായ,വിൻസന്റ് വള്ളാടി, സെലിൻ വിൽസൺ, കെ. കുട്ടായി നേതാക്കളായസി.വി.തോമസ്, വിൻസന്റ് വള്ളിക്കാവുങ്കൽ, ആൽബർട്ട് മാടവന, ഉദ്ദീഷ് ഫ്രാൻസിസ്, എബിൻ വാട്ടപ്പള്ളിൽ, തോമസ് മാപ്രയിൽ, റ്റിറ്റോ ചാക്കോ , എസ്. രവി ,വി.ജെ. വർഗീസ്, ജോസ് ഏർത്തടം, എ.ജെ. റോബിൻ, ബാബു ഇല്ലിമുട്ടിൽ, ജോസഫ് പള്ളിക്കുന്നേൽ, പി.എസ്. ജോണിച്ചൻ, ജോസ് വാരികാട്ട്, ഷിജു പള്ളിത്താഴത്ത് , പൗലോസ് പുതുശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.