മുള്ളരിങ്ങാട്: നാടിന്റെ വികസനത്തിന് ഏറെ സഹായകരമായി തീരാൻ കഴിയുന്ന മീനുളിയാംപാറയിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അടിയന്തിരമായി പിൻവലിക്കാൻ ഫോറസ്റ്റ് അധികാരികൾ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മുള്ളരിങ്ങാട് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. കുറച്ചു നാളുകൾക്ക് മുമ്പുവരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ മീനുളിയാംപാറയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുമായിരുന്നു. അക്കാലത്ത് ഈ പ്രദേശത്തിന്റെ പുരോഗതിയിൽ വലിയ മാറ്റമാണ് ഉണ്ടായിരുന്നത്. എന്നാൽ മീനുളിയാംപാറയിലേക്കുള്ള പ്രവേശനം ഫോറസ്റ്റ് അധികാരികൾ തടയുകയും പ്രവേശിക്കുന്നവരുടെ പേരിൽ കേസ്സെടുക്കുകയുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി ഈ പ്രദേശം കാടുപിടിക്കുകയും, ഈ പ്രദേശത്തിന്റെ വികസനത്തിൽ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിരവതി യായ ആവശ്യങ്ങളും, നിവേധനങ്ങളും നല്കിയെങ്കിലും ഒരു തരത്തിലുള്ള പരിനാശവും ഉണ്ടാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് സി.പി.ഐ ലോക്കൽ കമ്മറ്റി കുറ്റപ്പെടുത്തി.
പി.എം ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കൗൺസിൽ അംഗ പി.പി. ജോയി, ലോക്കൽ സെക്രട്ടറി കെ.ആർ. സാൽ മോൻ, വി.കെ. സതീശൻ, ഇ.വി. ശിവദാസ് , മായ ശിവദാസ് രാഹുൽ സോമൻ, തോമസ് കുരിലംകാട്ടിൽ എന്നിവർ സംസാരിച്ചു.