
പീരുമേട്: കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു, മരത്തിൽ തങ്ങിനിന്നത് കൊണ്ട് കൊക്കയിൽ പതിക്കാതെ യാത്രക്കാർ അത് ഭുതകരമായി രക്ഷപ്പെട്ടു. വളഞ്ഞാങ്ങാനം മുറിഞ്ഞ പുഴയ്ക്ക് സമീപം റോഡിൽ നിന്ന് 800 അടി താഴ്ച്ചയുള്ള അഗാധമായ കൊക്കയിലേയ്ക്ക് മറിഞ്ഞ കാർ നൂറ് അടി താഴ്ച്ചയിൽ ഒരു മരത്തിന്റെ മുകളിൽ തങ്ങി നിന്നതിനാൽ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുമളിക്കു പോയ സംഘം യാത്ര ചെയ്ത മാരുതി ആൾട്ടോ കാറാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സംഘത്തിൽ ഡ്രൈവർ ഉൾപ്പടെ 5 പേർ ഉണ്ടായിരുന്നു. നാലു സ്ത്രീകളെ പീരുമേട് ഫയർ ആന്റ്രെസ്‌ക്യൂ ടീം സംഭവസ്ഥലത്തു നിന്ന് അതി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. രഞ്ജിനി, അദ്ധ്യാലക്ഷ്മി, ഭാഗ്യനന്ദ, നവമിക എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പിരുമേട്ഫയർഫോഴ്സ് യൂണിറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജയകുമാർ എൻ.പി. യുടെ നേതൃത്തത്തിലുള്ള സംഘം രക്ഷപ്പെടുത്തി. പി.എസ്. സനൽ,പി കെ. സന്തോഷ്, ജി.എസ്. ആനന്ദ്, കെ. അനീഷ്, .എസ്.ആർ അഭിജിത്ത് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഹൈവേ പൊലീസ്, മറ്റ് വാഹനങ്ങളിലെ യാത്രക്കാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. '