 
വണ്ണപ്പുറം : ബി .ജെ .പി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രിഅഡ്വ.ജോർജ്ജ് കുര്യൻ വണ്ണപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ബി ജെ പി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് കെ കെ അജിത്കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് കെ .എസ് അജി മുഖ്യ പ്രഭാഷണം നടത്തി. നിരവധി ആളുകൾ മന്ത്രിയിൽ നിന്ന് നേരിട്ട് അംഗത്വം എടുത്തു. ബഹുജനങ്ങളിൽ നിന്നും പരാതികളും നിവേദനങ്ങളും ഏറ്റുവാങ്ങി. ജില്ലാ-മണ്ഡലം-പഞ്ചായത്ത് ഭാരവാഹികൾ മന്ത്രിയെ സ്വീകരിച്ചു. വി എൻ സുരേഷ്, രതീഷ് വരകുമല, വി സി വർഗ്ഗീസ്, ബി .വിജയകുമാർ, എൻ. കെ അബു, റ്റി .കെ സനൽകുമാർ, അദീന ഭാരതി, വിഷ്ണു പുതിയേടത്ത്, സുരേഷ് തട്ടുപുരയ്ക്കൽ, മിനി രാജു, ജോർജ്ജ് പൗലോസ് എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി അഡ്വ.ജി.സുരേഷ്‌കുമാർ സ്വാഗതവും പഞ്ചായത്ത് ജനറൽസെക്രട്ടറി രാജേഷ് കല്ലേപ്പിള്ളി നന്ദിയും പറഞ്ഞു.