ഇടുക്കി: ആരോഗ്യവകുപ്പിന്റെയും ജവഹർലാൽ നെഹ്രു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർട്സ് ആന്റ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ' ആരോഗ്യ സുരക്ഷ 2024' എന്ന പേരിൽ ക്വിസ് മത്സരം നടത്തി.ജവഹർലാൽ നെഹ്റു ആർട്ട്സ് & സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ മത്സരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് വർഗീസ് ഉദ്ഘാടനം ചെയ്തു. നെഹ്രു ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിധിൻ തോമസ് കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി അമൃത .എസ് ഒന്നാം സ്ഥാനവും ,മേരികുളം സെന്റ്‌മേരിസ് ജി എച്ച് എസ് എസ് വിദ്യാർത്ഥി എയ്ഞ്ചൽ മരിയ ജോൺസൺ രണ്ടാം സ്ഥാനവും, കുഞ്ചിത്തണ്ണി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി അക്ഷയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ എഡ്യൂക്കേഷൻ ആന്റ് മീഡിയാ ഓഫീസർ തങ്കച്ചൻ ആന്റണി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമുകേഷ് മോഹൻ, കരുണാപുരം പഞ്ചായത്ത് മെമ്പർ സുരേഷ്, പി.എസ്,പി.ടി.എ പ്രസിഡന്റ് ഷിബു ചേരികുന്നേൽ, എച്ച്.ആർ മാനേജർ സുമി മോഹൻ ,പി ആർ ഒ സൈജു ജയിംസ്, സ്റ്റാഫ് സെക്രട്ടറി, അരുൺ പ്രസാദ് വി.പി എന്നിവർ പങ്കെടുത്തു