
തൊടുപുഴ:കേരള സ്‌റ്റേറ്റ് ഫ്ളോറിംഗ് കൂട്ടായ്മ സംസ്ഥാന തല ഗ്രൂപ്പ് രജിസ്ട്രേഷനും പൊതുസമ്മേളനവും റസ്റ്റ്ഹൗസ് ഹാളിൽ നടന്നു. എല്ലാ ജില്ലകളിലേയും ഫ്ളോറിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരെ ഒരുകുടക്കീഴിൽ അണിനിരത്തി അവർക്കു വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സ്‌റ്റേറ്റ് ഫ്ളോറിംഗ് കൂട്ടായ്മ രൂപീകരിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാനപ്രസിഡന്റ് ശ്രീരാജ് എ.ആർ പറഞ്ഞു.സംസ്ഥാന സെക്രട്ടറി അനൂപ് എം.കെ അദ്ധ്യക്ഷത വഹിച്ചു.എല്ലാ ജില്ലകളിൽ നിന്നുമുള്ള ഭാരവാഹികൾ സമ്മേളനത്തിന് എത്തിച്ചേർന്നിരുന്നു.സംസ്ഥാ കമ്മിറ്റിയംഗങ്ങളായ ജസ്റ്റിൻ എം.ആർ, കൃഷ്ണകുമാർ, അഭിഷ് റ്റി.എസ്, സജീന്ദ്രൻ .സി എന്നിവർ പ്രസംഗിച്ചു.