കുമളി: ഭരണഘടന അനുശാസിക്കുന്ന സംവരണത്തെ തകർത്ത് രാജ്യത്ത് ഒരു സർക്കാരിനും മുന്നോട്ടു പോകാൻ കഴിയില്ലെന്നും, സുപ്രിം കോടതി വിധിയെ മറികടക്കാൻ ഭരണഘടനഭേദഗതിക്ക്‌ വേണ്ടി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കണമെന്നും എ .ഐ . ഡി .ആർ . എം സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ ബി .ഇടമന പറഞ്ഞു, കുമളി പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി വി .കെ .ബാബുകുട്ടി അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി എ .കെ .പുരുഷോത്തമൻ സ്വാഗതം പറഞ്ഞു സംസ്ഥാന കൗൺസിൽ അംഗം രാജൻ കുട്ടി, ഉടുമ്പൻചോലമണ്ഡലം സെക്രട്ടറി ബി .ജെ .രാജപ്പൻ മണ്ഡലം പ്രസിഡന്റ് എസ്. പി .രാജേന്ദ്രൻ ശ്രീരാമൻ ,ഷിബു പീരുമേട് , ലക്ഷ്മി, ഹെലൻ തുടങ്ങിയവർ സംസാരിച്ചു.