accident

മുട്ടം: പാലാ- മുട്ടം റൂട്ടിൽ പുറവിളയ്ക്ക് സമീപം കാർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന യുവാവിന് സാരമായ പരിക്കേറ്റു. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മുട്ടം പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. പാലായ്ക്ക് പോയ ബസും മുട്ടം ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.