കട്ടപ്പന: പുതിയ ബസ്റ്റാൻഡിൽ ഇരുചക്രവാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവും കെഎസ്ആർടിസി ബസ് ജീവനക്കാരും തമ്മിൽ ആര മണിക്കൂറോളം വാക്കേറ്റം.

കെഎസ്ആർടിസി ദീർഘദൂര ബസ് ആളുകളെ കയറ്റുന്നതിനായി പാർക്ക് ചെയ്യുന്നിടത്ത് ഇരുചക്ര വാഹനം നിർത്തി പാർസൽ അയക്കാൻ യുവാവ് പോയി. പിന്നാലെ കെ.എസ്ആർ.ടി.സി ബസ് ഇരുചക്ര വാഹനത്തിന്റെ പിറകിൽ പാർക്ക് ചെയ്തു. ഇതോടെ ഇരുചക്ര വാഹനത്തിന് പോകാൻ സ്ഥലമില്ലാതെ വന്നു. ബസ്റ്റാൻഡിൽ മറ്റ് പാർക്കിങ് സ്ഥലങ്ങൾ ഉണ്ടായിട്ടും ആളുകളെ കയറ്റുന്നതിനായി ബസ്സുകൾ നിർത്തിയിടുന്ന ഭാഗത്ത് ഇരുചക്രവാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്. കെഎസ്ആർടിസി ജീവനക്കാരും യുവാവും തമ്മിൽ കയർത്ത് സംസാരിച്ചതോടെ ആളുകൾ വട്ടം കൂടി. തുടർന്ന് യുവാവിന്റെ വാഹനം പിടിച്ചുവെച്ചു. തർക്കം വർദദ്ധിച്ച് കയ്യാങ്കളിയിലേക്ക് എത്തുമെന്നായതോടെ വിഷയം ബസ് ജീവനക്കാർ പൊലീസിൽ അറിയിച്ചു . കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ സ്വികരിച്ചു.