bhisha

കട്ടപ്പന :45 ദിവസമായി കെ എസ് ആർ ടി സി യിൽ വേതനം മുടങ്ങികിടക്കുന്നതിൽ പ്രതിഷേധിച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് (ബി എം എസ് )ന്റെ നേതൃത്വത്തിൽ വ്യത്യസ്ത സമരം.
കട്ടപ്പന ബസ് സ്റ്റാൻഡിൽ ചെണ്ട കൊട്ടി തെണ്ടൽ സമരം നടത്തിയാണ് ജീവനക്കാർ പ്രതിഷേധം നടത്തിയത്.

കഴിഞ്ഞ സെ്ര്രപംബർ മാസം മുതലാണ് കെ.എസ്ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്. ഡിപ്പോ വരുമാനം വളരെ ലാഭകരമായിട്ടും കേരളത്തിലെമ്പാടുമുള്ള ജീവനക്കാരോട് ഇത്തരത്തിൽ പെരുമാറുന്ന അധികാരികൾക്കെതിരെയാണ് വ്യത്യസ്ത സമരവുമായി കെ എസ് ടി എംപ്ലോയീസ് സംഘ് (ബി എം എസ് )അംഗങ്ങളായ ജീവനക്കാർ രംഗത്ത് വന്നത്.സർക്കാർ ശമ്പളം നൽകാൻ തയ്യാറാവാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കുവാൻ ആണ് ജീവനക്കാരുടെ തീരുമാനം.
കെ എസ് ടി എംപ്ലോയീസ് സംഘ് (ബി എം എസ് ) കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ സംഘടനാ ജില്ലാ വൈസ് പ്രസിഡന്റ് പി ആർ ജോണി, വി കെ പ്രകാശ്, തോമസ് മാത്യു എന്നിവർ നേതൃത്വം നൽകി.

ബക്കറ്റിൽ ഭിക്ഷ

യാചിച്ച്...

ചെണ്ട കൊട്ടി, ബക്കറ്റിൽ,ഭിക്ഷയാചിച്ചാണ് സമരം നടന്നത് . കെഎസ്ആർടിസി യുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾ ബോർഡിൽ എഴുതി കഴുത്തിൽ തൂക്കുകയും,കയ്യിൽ പിടിക്കുകയും ചെയ്തിരുന്നു. മറ്റ് സർക്കാർ വകുപ്പുകൾക്കെല്ലാം കൃത്യമായി ശമ്പളം നൽകുമ്പോഴും കെ.എസ്ആർ.ടി.സി ജീവനക്കാരോട് മാത്രം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.