കരിമണ്ണൂർ: ഓട്ടത്തിനിടെ കാർ തീപിടിച്ച് കത്തി നശിച്ചു. മുള്ളരിങ്ങാട് ചരളേപ്പറമ്പിൽ ജിൻസിന്റെ കാറാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ മുള്ളരിങ്ങാട് പള്ളിക്കവല മസ്ജിദിന് സമീപത്താണ് സംഭവം. കാറിൽ നിന്ന് പുക ഉയർന്നതോടെ ജിൻസ് കാറിൽ നിന്ന് ഇറങ്ങി രക്ഷപെട്ടു. തൊടുപുഴയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. കാർ പൂണമായും കത്തി നശിച്ചു.