തൊടുപുഴ : താലൂക്ക് സപ്ലൈ ആഫീസിന് കീഴിൽ ഇതുവരെ ആധാർ മസ്റ്ററിംഗ് നടത്താൻ സാധിക്കാത്ത മുൻഗണനാ, അന്ത്യോദയ അന്നയോജന കാർഡ് ഉപഭോക്താക്കൾക്കും ഒരിക്കൽ മസ്റ്ററിംഗ് നടത്തിയിട്ട് വിജയകരമാകാത്തവർക്കുമായി ക്യാമ്പ് നടത്തും. 17 മുതൽ 24 വരെയുള്ള തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ മസ്റ്ററിംഗ് നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. 17ന് റേഷൻ കട നം 31 പന്നിമറ്റം, 18ന് റേഷൻ കട നം.35 മൂലമറ്റം, 21 റേഷൻകട നം111 പ്ലാന്റേഷൻ കവല,വണ്ണപ്പുറം, 19ന് കുടയത്തൂർ പഞ്ചായത്ത് ഹാൾ കാഞ്ഞാർ, 22ന് റേഷൻകട നം 49 കുമാരമംഗലം, 23ന് തൊടുപുഴ നൈനാർ പള്ളി ഓഡിറ്റോറിയം, കാരിക്കോട്, 24ന് റേഷൻ കട നം 158 കോടിക്കുളം എന്നിങ്ങനെ സൗകര്യം ഒരുക്കിയിട്ടുള്ളതായി തൊടുപുഴ താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.