പീരുമേട്: കാട്ടുപന്നികൾ ബൈക്കിന് കുറുകെ ചാടി യുവാവ് ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റി.മുങ്കലാർ അസ്മാ മൺസിലിൽ ഹാരിസ് റഹ്മാനാണ് (29) പരിക്കേറ്റത്. തുടർന്ന് വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഹാരീസ് വണ്ടിപ്പെരിയാറ്റിലെ കട അടച്ചതിന്‌ശേഷം രാത്രി പതിനൊന്നിന് മുങ്കലാറിലെ വീട്ടിലേക്ക്‌പോകുമ്പോഴാണ് ഡൈ മുക്കിന് സമീപം വച്ച് അപകടം ഉണ്ടായത്.