
രാജാക്കാട് :അടിമാലി സബ് ജില്ല സ്‌കൂൾ കായിക മേളക്ക് എൻ.ആർ സിറ്റിയിൽ തുടക്കമായി. നാല് ദിവസങ്ങളിലായി നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം ഇന്നലെ
രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് നിർവഹിച്ചു. സ്‌കൂൾ മാനേജർ കെ.പി ജെയിൻ അദ്ധ്യക്ഷത വഹിച്ചു. രാജാക്കാട് എസ് എച്ച് ഒ വി . വിനോദ്കുമാർ പതാക ഉയർത്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് കായിക സന്ദേശം നൽകി. എ .ഇ .ഒ ആനിയമ്മ ജോർജ്ജ് സ്വാഗതവും സബ് ജില്ല സെക്രട്ടറി എ.എസ് സുനീഷ് നന്ദിയും അർപ്പിച്ചു. എച്ച് എം ഫോറം സെക്രട്ടറി എ എസ് ആസാദ്,പി.ടി.എ പ്രസിഡന്റ് വി.എൻ ഉല്ലാസ്,പ്രിൻസിപ്പാൾ ഒ.എസ് റെജി,ഹെഡ്മാസ്റ്റർ കെ അർ ശ്രീനി,രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ എസ്.ഡി വിമലാദേവി,ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്,വീണ അനൂപ് എന്നിവർ പ്രസംഗിച്ചു.മത്സരങ്ങൾ സമാപിക്കുന്ന 17 ന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രതികൂല കാലാവസ്ഥയിലും മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കായികാദ്ധ്യപകരുടേയും മറ്റ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും,പിടി.എ ഭാരവാഹികളടേയും നല്ല സഹകരണം കൊണ്ട് സാധിച്ചു.കായിക മേളയുടെ നടത്തിപ്പ് ഈ വർഷം സ്‌കൂളുകൾ
ഏറ്റെടുക്കാത്തതിന്റെ പശ്ചാത്തലത്തിൽ അടിമാലി എ ഇ ഒ യുടെയും,എച്ച്.എം ഫോറത്തിന്റെയും നേതൃത്വത്തിലാണ് ഈ വർഷം ഉപജില്ല കായിക മേള സംഘടിപ്പിക്കുന്നത്.