neyyasserry

നെയ്യശ്ശേരി : എസ്.എൻ.സി.എം .എൽ .പി സ്‌കൂളിൽ അന്താരാഷ്ട്ര കൈകഴുകൽ ദിനാചരണത്തിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും കൈകഴുകൽ ഡെമോൺസ്‌ട്രേഷനും സംഘടിപ്പിച്ചു. കരിമണ്ണൂർ പി.എച്ച്.സി യിലെ നഴ്സുമാരായ ജീജ ഗോപി, ബിന്ദു സെബാസ്റ്റ്യൻ, മേരിക്കുട്ടി ജോസഫ് എന്നിവർ സംബന്ധിച്ചു. സ്‌കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നയിക്കുകയും, എങ്ങനെയാണ് ഫലപ്രദമായ രീതിയിൽ കൈ കഴുകേണ്ടത് എന്ന് ഡെമോൺസ്‌ട്രേഷൻ ക്ലാസും സംഘടിപ്പിച്ചു യോഗത്തിന് സ്‌കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്വാഗതം പറയുകയും സ്റ്റാഫ് സെക്രട്ടറി അരുൺ ജോസ് നന്ദിയും പറഞ്ഞു.