model

തൊടുപുഴ: വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ മെഗാ സയൻസ് എക്സിബിഷൻ നടത്തി. ആകാശ ദൃശ്യങ്ങൾ കാണുന്നതിനായി സ്കൂളിൽ ഒരു പ്ലാനിടോറിയം ഒരുക്കിയിരുന്നു. ഒന്നാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള എല്ലാ കുട്ടികളും തങ്ങളുടെ ശാസ്ത്ര അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ വർക്കിംഗ് മോഡലുകളും അവയുടെ പ്രവർത്തനവും അവതരിപ്പിച്ചു. ശബ്ദത്തെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന റോബോട്ട്, തീ കെടുത്തുന്നതിനായി സഹായിക്കുന്ന റോബോട്ട്,​ മണ്ണിന്റെ ജലാംശം തിരിച്ചറിഞ്ഞു ജലസേചനം നടത്തുന്ന റോബോട്ട് എന്നിങ്ങനെ വ്യത്യസ്തമായ രൂപങ്ങൾ കുട്ടികൾ തയ്യാറാക്കി. തൊടുപുഴയിൽ ആദ്യമായി സോളിഡ് ഫ്യൂവൽ റോക്കറ്റ് വിക്ഷേപണവും സ്കൂളിൽ ഒരുക്കി.നാസയിലെ ശാസ്ത്രജ്ഞർ കഴിക്കുന്ന ഭക്ഷണങ്ങൾ അമേരിക്കയിൽ നിന്നും കൊണ്ടുവന്ന് ഒരുക്കിയതും കൗതുകം ഉളവാക്കി. സ്കൂൾ പ്രിൻസിപ്പാൾ . സക്കറിയാസ് ജേക്കബ് , സ്കൂൾ വൈസ് പ്രിൻസിപ്പാൾ അനിൽകുമാർ, ജിമ്മി ജോസഫ് , സയൻസ് വിഭാഗം മേധാവി കൊച്ചുറാണി തോമസ് എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകരായ സൗമ്യ , അരുൺ, ശരത് , രമ്യ തുടങ്ങിയവർ ആശംസകൾ നേർന്നു.എക്സ്പീരിയൻസ് ലേർണിങ് വഴി പഠനം എളുപ്പമാക്കുന്നതിനുള്ള എൻ.ഇ,​പി 2020 അവലംഭിച്ചിട്ടുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നായിരുന്നു സ്കൂളിൽ നടത്തിയ മെഗാ എക്സിബിഷൻ. മാനേജ്മെന്റ് പ്രധിനിധികളായ രാമചന്ദ്രൻ മലയാറ്റിൽ, അരവിന്ദ് മലയാറ്റിൽ,​ സമീപ പ്രദേശത്തെ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളും അദ്ധ്യാപകരും പങ്കെടുത്തു.