
പീരുമേട്:പാമ്പനാറിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി. മാർക്കറ്റ് റോഡിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും നായ് ശല്യം മൂലം നാട്ടുകാർക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാതെ എപ്പോഴും നായ്ക്കൾ കൂട്ടമായി കറങ്ങുന്നതു മൂലം ടൗണിൽ എത്തുന്നവർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നായകൂട്ടം സ്കൂൾ കുട്ടികൾക്കും തടസ്സം ഉണ്ടാക്കുന്നതിനാൽ ടൗണിൽ ബസ്സ് ഇറങ്ങി സ്കൂളിലേക്ക് പോകാൻ വിദ്യാർത്ഥികൾക്ക് ഭയമാണ്. കൊച്ചു കുട്ടികൾക്ക് മുതിർന്നവരുടെ സഹായമില്ലാതെ ഇറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തുന്നവർക്കും നായ്ക്കൂട്ടങ്ങൾ വലിയഭീക്ഷണി ഉയർത്തുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കയാണ്.