തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 26ന് വിശേഷാൽ ആയില്യം പൂജ നടക്കും. പാമ്പുമേക്കാട്ട്മന പി.എസ്. വല്ലഭൻ തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. എല്ലാവർഷവും തുലാമാസത്തിൽ നടക്കുന്ന ആയില്യം പൂജ അതീവ പ്രാധാന്യം അർഹിക്കുന്നതാണ്. രാഹു-കേതു ദോഷങ്ങൾക്കും കുടുംബഐശ്വര്യങ്ങൾക്കും വളരെ പ്രാധാന്യമുള്ളതാണ് സർപ്പപൂജ. തുലാമാസത്തിലെ ആയില്യം നാളിൽ ക്ഷേത്രത്തിന്റെ സർപ്പക്കാവിൽ പ്രതിഷ്ഠ നടത്തുന്നു.നൂറുംപാലും, സർപ്പബലി, പാൽപ്പായസം, ഉണ്ണിയപ്പം, മഞ്ഞൾപൊടി സമർപ്പണം, വെറ്റില, പാക്ക് എന്നീ പ്രധാനവഴിപാടുകൾ നടക്കുമെന്നും ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, ചീഫ് കോർഡിനേറ്റർമാരായ കെ.ആർ. വേണു,സി.സി. കൃഷ്ണൻ എന്നിവർ അറിയിച്ചു.