മുതലക്കോടം: വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി വനിതകൾ മുന്നണി പോരാളികളാകാൻ തയ്യാറെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് എൻ .പി ചാക്കോ മുതലക്കോടം യൂണിറ്റ് വനിതാ വിംഗ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം ഓർഗനൈസർ സാലി എസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.വനിതാ വിംഗ് ഭാരവാഹികളായി
സൂസി ടോമി ( പ്രസിഡന്റ് ) അൽഫോൻസ ജോഷി (ജന. സെക്രട്ടറി ), ലിസി ജോണി (ട്രഷറർ )ഷിജി ഷൈജോ ( വൈസ് പ്രസിഡന്റ് ), കൊച്ചു റാണി ( ജോയിന്റ് സെക്രട്ടറി ), എന്നിവരെ തെരഞ്ഞെടുത്തു യോഗത്തിൽ മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജോവാൻ ജേക്കബ് ജനറൽ സെക്രട്ടറി ഷംസ്. യൂത്ത് വിങ് പ്രസിഡന്റ് ജേക്കബ് ജോർജ്. ലൂസി ഷാജൻ എന്നിവർ സംസാരിച്ചു.