തൊടുപുഴ: സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴയിലെത്തിയ തൊഴിലാളികളെ ആക്രമിച്ച ഗുണ്ട സംഘത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും ചലചിത്ര അക്കാദമി അംഗവുമായ എൻ. അരുൺ ആവശ്യപ്പെട്ടു. പരിക്കേറ്റവരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിലും മറ്റു മൂന്ന് പേർ തലക്ക് ഉൾപ്പടെ പരിക്കേറ്റ് ചികിത്സയിലുമാണ്.
ഇത്തരം ഗുണ്ട സംഘങ്ങളെ അമർച്ച ചെയ്തില്ലെങ്കിൽ നാടിന്റെ സ്വൈര്യ ജീവിതത്തെ തന്നെ തകർക്കുന്ന അവസ്ഥ സംജാതമാകും. ആക്രമി സംഘത്തിന് ലഹരി മാഫിയ ബന്ധമുണ്ടോ എന്നതും അന്വേഷിക്കണം. സിനിമ സെറ്റുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കണം. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുവാൻ നടപടികൾ സ്വീകരിക്കണം. വിഷയത്തിൽ സിനിമ . പരിക്കേറ്റവരെ സന്ദർശിക്കാൻ സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി പ്രമോദും അരുണിനോടൊപ്പം എത്തിയിരുന്നു.