revanue


ഇടുക്കി:കണ്ണൂർ എ . ഡി .എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുകയും,പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അഴിമതിക്കാരായ പൊതുപ്രവർത്തകരെയും ,ഉദ്യോഗസ്ഥരെയും കണ്ടെത്തുന്നതിന് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉള്ളപ്പോൾ ഒരു സ്വകാര്യ ചടങ്ങിൽ ക്ഷണിക്കപ്പെടാതെ വന്ന് ഉദ്യോഗസ്ഥനെ അപമാനിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ദുരൂഹവും അംഗീകരിക്കാനാവാത്തതുമാണ് . ജില്ലയിലെ റവന്യൂ ഓഫീസുകൾക്ക് മുന്നിലും ,കളക്ടറേറ്റിനു മുന്നിലും , സിവിൽ സ്റ്റേഷനുകൾക്ക്മുന്നിലും പ്രതിഷേധ പരിപാടികൾ നടന്നു ദേവികുളം സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി കെ .ആർ .ഡി .എസ് . എ .സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ആൻസ്‌ജോൺ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി കളക്ട്രേറ്റിൽ കെ. ആർ. ഡി. എസ്.എ ജില്ലാ സെക്രട്ടറി 'ഡി കെ സജിമോൻ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ കെ .ആർ .ഡി എസ് .എ .സംസ്ഥാന കമ്മിറ്റി അംഗം.ആർ.ബിജുമോൻ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി കെ.ആർ ഡി എസ് എ സംസ്ഥാന കമ്മിറ്റിയംഗം എസ്.സുകുമാരൻ ഉദ്ഘാടനം ചെയ്തു.പീരുമേട് സിവിൽ സ്റ്റേഷനിൽ 'ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. വിഷ്ണു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തൊടുപുഴ സിവിൽ സ്റ്റേഷനിൽ കെ .ആർ .ഡി . എസ് .എ സംസ്ഥാന വനിതാ സെക്രട്ടറി ബി. സുധർമ്മകുമാരി ഉദ്ഘാടനം ചെയ്തു .