തൊടുപുഴ :കണ്ണൂർ എ ഡി എം ന്റെ മരണം സർക്കാർ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ .ജി .ഒ യൂണിയനും കെ .ജി .ഒ എയും കളക്ടറേറ്റിനു മുന്നിലും താലൂക്ക് ഓഫിസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി.

ജീവനക്കാർക്കിടയിൽ മികച്ച അഭിപ്രായമുള്ള വ്യക്തിത്വമായിരുന്നു നവീൻബാബുവിന്റേത്. യാത്രയയപ്പ് പോലുള്ള യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തു കയും വിമർശനങ്ങൾ ഉയർത്തുന്നത് ഉചിതമാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതാണ്.

തൊടുപുഴ താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ പ്രസിഡന്റ് സി .കെ ജയശ്രീ, യൂണിയൻ ജില്ലാ ജോ സെക്രട്ടറിമാരായ ടി .ജി രാജീവ്, ജോബി ജേക്കബ്, കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് ഷെല്ലി ജെയിംസ് എന്നിവർ പ്രസംഗിച്ചു. ഇടുക്കി കളക്ട്രേറ്റിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബുവും , പീരുമേട് സിവിൽ സ്റ്റേഷനിൽ യൂണിയൻ ജില്ലാ കമ്മറ്റി അംഗം രാജീവ് ജോണും, ദേവികുളം താലൂക്ക് ആഫീസിന് മുന്നിൽ നടന്നപ്രകടനം യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എം ബി ബിജുവും ഉദ്ഘാടനം ചെയ്തു.