തൊടുപുഴ: കണ്ണൂർ എ.ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌നെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നും, പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, നേതാക്കളായ എൻ .ഐ ബെന്നി, ടി .ജെ പീറ്റർ, ബിജോയ് ജോൺ,റോബിൻ മൈലാടി,പി ജെ തോമസ്,വിനയ വർദ്ധൻഘോഷ്, സുരേഷ് രാജു,ഒ കെ അഷറഫ്,ജോർജ് ജോൺ, റോയ് ജോർജ്,റഷീദ് കാപ്രാട്ടിൽ, കെഎം ഷാജഹാൻ, അലക്സ് പുത്തൻപുര,രാജേഷ് ബാബു, സജ്ജയകുമാർ, സെബാസ്റ്റ്യൻ മാത്യു, സുഭാഷ് കുമാർ, എം എച്ച് സജീവ്, ജോസഫ് മാണി, നാസർ പാലംമൂടൻ, ശ്യാം മനോജ്, സണ്ണി മാത്യു, ആഗസ്റ്റതി ആലപ്പാട്ട്, സാബു വടശ്ശേരി,വി എം ഫിലിപ്പച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.