കട്ടപ്പന : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസും സംയുക്തമായ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാക്യാമ്പ് ഞായറാഴ്ച രാവിലെ 9.30-മുതൽ ഉച്ച കഴിഞ്ഞ് 1 - മണിവരെ ലബ്ബക്കട ജെ. പി. എം. കോളേജിൽ നടത്തും. പ്രമുഖഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതാണ്. ആവശ്യമുള്ളവർക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്യുന്നതിനും തുടർചികിത്സയ്ക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗകര്യം ചെയ്തു നൽകുന്നതുമാണ്.ക്യാമ്പിന് രജിസ്റ്റർ ചെയ്യുന്നതിനായ് 9447463781 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.