മൂലമറ്റം: കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് വിനോദ തീർത്ഥയാത്രകൾ നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ പരിപാടി മൂലമറ്റം ഓപ്പറേറ്റിങ് സെന്ററിലും ഹിറ്റാകുന്നു. കഴിഞ്ഞമാസം ആറന്മുള വള്ളസദ്യയ്ക്ക് രണ്ട് യാത്രകളും ഈ മാസം ഗവിയിലേക്ക് ഒരു യാത്രയും നടത്തി. നവംബർ 10ന് ഗവിയിലേക്ക് ഒരു യാത്രയും 24ന് കൊച്ചിയിൽ കപ്പൽ യാത്രയും ഒരുക്കിയിട്ടുണ്ട്. മൂലമറ്റത്ത് നിന്നുള്ള യാത്രകൾക്ക് നല്ല പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും കൂടുതൽ വിനോദ, തീർത്ഥയാത്രകൾ സംഘടിപ്പിക്കുമെന്നും യൂണിറ്റ് ഐ.സി പ്രസന്നകുമാർ അറിയിച്ചു. യാത്രകളുടെ വിശദവിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടാൻ ഫോൺ: 9846257543, 9496680247.