കട്ടപ്പന: 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്ന് സംഘടിപ്പിക്കുന്ന കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്ര ഡിസംബർ 20ന് പുറപ്പെട്ട് 29ന് ശിവഗിരിയിൽ എത്തിച്ചേരും. ചക്കുപള്ളം, പുറ്റടി, ചേറ്റുകുഴി, പൊത്തുംകണ്ടം, അന്യാർതൊളു, പുളിയന്മല, കട്ടപ്പന, നരിയമ്പാറ, കാഞ്ചിയാർ, തൊപ്പിപ്പാള, ആലടി, ചപ്പാത്ത്, ഏലപ്പാറ, കുട്ടിക്കാനം, പെരുവന്താനം, കരിനിലം, പുലിക്കുന്ന്, എരുമേലി, റാന്നി, മലയാലപ്പുഴ, കുമ്പഴ, വാഴമുട്ടം, ആനന്ദപ്പള്ളി, അടൂർ, തൂവയൂർ, ഐവർകാല, പുത്തൂർ, ചീരങ്കാവ്, കുണ്ടറ, കണ്ണനല്ലൂർ, കൊട്ടിയം, പരവൂർ, കാപ്പിൽ, ഇടവ, വർക്കല എന്നിങ്ങനെയാണ് സഞ്ചാരപഥം. സ്വാമി ഗുരുപ്രകാശം പദയാത്രയുടെ ആചാര്യനായിരിക്കും.
കെ.എൻ. തങ്കപ്പൻ നെടുങ്കണ്ടം (ചെയർമാൻ), കെ.എം. വിജയൻ ആനവിലാസം (വൈസ് ചെയർമാൻ), പി.എൻ. രവിലാൽ (കൺവീനർ), വി.കെ. സത്യവ്രതൻ ബാലഗ്രാം (ട്രഷറർ), എസ്. ശരത്ത് (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി പദയാത്ര സമിതി പ്രവർത്തനമാരംഭിച്ചു. 17ന് വൈകിട്ട് ശ്രീനാരായണ ധർമ്മാശ്രമത്തിൽ വിളംബരയോഗവും ഡിസംബർ എട്ടിന് പദയാത്രികരുടെ പീതാംബരദീക്ഷയും നടക്കും. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9496568125 (എസ്.ശരത്).