തൊടുപുഴ: എം.എസ്.പി നിയമപരമായി ഉറപ്പാക്കുക,കർഷകരുടെ കടങ്ങൾ എഴുതിതള്ളുക, വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കരുത്, സ്മാർട്ട് മീറ്റർ ഉപേക്ഷിക്കുക, പെൻഷൻ അവകാശമായി പ്രഖ്യാപിക്കുകയും കുറഞ്ഞത് 10,000 രൂപ പെൻഷൻ കർഷകർക്കും കർഷകതൊഴിലാളികൾക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുന്നതിനും രാജ്യത്തെ മുഴുവൻ എം.പി.മാർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) എം.പി. ഡീൻ കുര്യാക്കോസിന് നിവേദനം നൽകി.അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, കേരളാ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.പി. ചന്ദ്രൻ , എൻ. വിനോദ്കുമാർ,കണ്ണംകുളം ജനാധിപത്യ കർഷക യൂണിയനംഗം ജോസ് ,കേരള കർഷകസംഘാംഗങ്ങളായ ഡോ. കെ.കെ. ഷാജി , സി.എസ്. ഷാജി, കർഷക യൂണിയൻ (എം) അംഗം കുര്യാച്ചൻ പൊന്നാമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.