കട്ടപ്പന :എയ്ഡഡ് സ്കൂൾ കോളേജ് മേധാവികൾ ട്രഷറിയിലേക്ക് നേരിട്ട് സമർപ്പിച്ചു വന്നിരുന്ന ജീവനക്കാരുടെ ശമ്പള ബില്ലുകൾ ഇനി മുതൽ അധികാരികൾ കൗണ്ടർ സൈൻ ചെയ്യണമെന്ന സർക്കാർ ഉത്തരവ് റദ്ദ് ചെയ്യുക, ,ഗവൺമെന്റ്/എയ്ഡഡ് മേഖല വ്യത്യാസമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും, കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷനും സംയുക്തമായി കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു..
നിരന്തര സമരത്തിലൂടെ 2013ൽ നേടിയെടുത്ത അവകാശം സർക്കാർ പിൻവലിച്ചത് പൊതു വിദ്യാഭ്യാസ മേഖലയിൽ പലവിധ പ്രശ്നങ്ങൾക്ക് കാരണമാകും, അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശബളം വൈകും, പ്രഥമ അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും ശമ്പള ബില്ലുകൾ പാസാക്കിയെടുക്കുവാൻ ദിവസങ്ങളോളം വിദ്യാഭ്യാസ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരും, ഇതോടെ പ്രഥമാദ്ധ്യാപകർക്ക് ദൈനദിന സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെവരുമെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു.നഗരസഭ ചെയർപേഴ്സൺ ബീന ടോമി ധർണാ സമരം ഉദ്ഘാടനം ചെയ്തു.കെ.പി.പി.എച്ച്.എ ജില്ലാ പ്രസിഡന്റ് ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു, ദീപു ജേക്കബ്, സിജി ജെയിംസ്, സിബി കോട്ടുപ്പള്ളി, മാത്യു ജോസഫ്, ഷാർജറ്റ് ജോസ്, ബിന്ദു സെബാസ്റ്റ്യൻ, പി.എം തോമസ് എന്നിവർ സംസാരിച്ചു .