pic

മുതലക്കോടം: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകസമാധാനത്തിനുള്ള പോസ്റ്റർ രചന മത്സരം നടത്തി.മുതലക്കോടം ഗേൾസ് ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. സ്കൂളിൽ മാലിന്യ നിർമാർജനത്തിനുള്ള ഇൻസനറേറ്റർ ലയൺസ് ക്ലബ്‌ ഭാരവാഹികളിൽ നിന്നും സ്കൂൾ മാനേജർ ഫാ. ജോർജ് താനത്ത് പറമ്പിൽ ഏറ്റു വാങ്ങി. മുതലക്കോടം ലയൺസ് ക്ലബ്‌ പ്രസിഡന്റ് ആന്റണി ജയ് മാറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി സിജി ജോയ്, ക്ലബ്ബ് സെക്രട്ടറി ബേബി ജോഷി, മാണി റോഷൻ, പി ബി ടോം, ജോസ് വിൽസൺ എന്നിവർ പങ്കെടുത്തു.